ADVERTISEMENT

റിയാദ് ∙ റിയാദ് സീസൺ മൂന്നാം പതിപ്പിലെ പ്രധാന സോണുകളിലൊന്നായ ‘ബൊളിവാർഡ് വേൾഡിലെ’ പ്രവർത്തനം മാർച്ച് 22 വരെ നീട്ടാൻ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ഉത്തരവിട്ടു. യാത്ര ചെയ്യാനും പര്യവേക്ഷണം ചെയ്യാനും കളിക്കാനും കുടുംബങ്ങൾക്കും വ്യക്തികൾക്കും അനുയോജ്യമായ ഒരു പ്രധാന വിനോദ മേഖലയാണ് ബൊളിവാർഡ് വേൾഡ്.

2022 ഒക്ടോബർ 21നു ആരംഭിച്ച റിയാദ് സീസണിന്റെ മൂന്നാം പതിപ്പ് രാജ്യത്തിനകത്തും പുറത്തു നിന്നു 12 ദശലക്ഷത്തിലേറെ സന്ദർശകരെ ആകർഷിച്ചതായി അദ്ദേഹം പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയ്ക്കും നിർദ്ദേശങ്ങൾക്കും നന്ദി പറഞ്ഞു. സീസണിന്റെ സവിശേഷതയും അതിന്റെ പ്രവർത്തനങ്ങളുടെ വൈവിധ്യവും സ്വദേശത്തും വിദേശത്തുമുള്ള സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും പ്രധാന ആകർഷണമായി മാറുന്നതായും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം റിയാദ് സീസണിൽ ബൊളിവാർഡ് വേൾഡ് സോൺ ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകത്തിൽ 10 രാജ്യങ്ങളുടെ സംസ്കാരങ്ങളെ ഒരൊറ്റ സ്ഥലത്ത് കൊണ്ടുവന്നു. ഇന്ത്യ, മൊറോക്കോ, ചൈന, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, അമേരിക്ക, ജപാൻ, ഗ്രീസ്, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലോക സംസ്കാരങ്ങളെക്കുറിച്ച് സന്ദർശകർക്ക് അറിയാൻ കഴിഞ്ഞുവെന്നും സംഘാടകർ അറിയിച്ചു.

English Summary: Activities at Boulevard World zone will continue until March 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com