മസ്‌കത്ത് ∙ ഒമാനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തണുപ്പ് ശക്തമായി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗങ്ങളിലും. മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ് മനോഹരിയായിരിക്കുകയാണ് ജബല്‍ ശംസ്. ഈ വര്‍ഷം ആദ്യമായി ഇവിടുത്തെ താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിലെത്തി. –2.1 ഡിഗ്രിയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. സൈഖില്‍ 4.9 ഡിഗ്രിയും നിസ്വയില്‍ 10.6 ഡിഗ്രിയും അല്‍ ഹംറയില്‍ 11.3 ഡിഗ്രിയും യങ്കലില്‍ 12.2 ഡിഗ്രി സെല്‍ഷ്യസുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
Also Read: സൗദിയിൽ മലയാളി കുത്തേറ്റു മരിച്ച സംഭവം: വെളിപ്പെടുത്തലുമായി പ്രതി
ഉയര്‍ന്ന പ്രദേശങ്ങളിലാണ് അതിശൈത്യം അനുഭവപ്പെടുന്നത്. ജബല്‍ അഖ്ദറിലും തണുത്ത് വിറക്കുന്ന കാലാവസ്ഥയാണ്. മഞ്ഞുവീഴ്ചയും ഇപ്പോള്‍ ജംബല്‍ ശംസില്‍ പതിവാണ്. തണുപ്പ് അനുഭവിക്കാന്‍ ധാരാളം മലയാളി പ്രവാസികളടക്കം വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുന്നു. കൊടും തണുപ്പ് സീസണിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ജബല്‍ ശംസിലും ജബല്‍ അഖ്ദറിലുമെത്തുന്നത്.

ശീതകാലാവസ്ഥയില്‍ തണുത്ത കാറ്റും ശക്തമാണ്. ചില മേഖലകളില്‍ കാറ്റു വീശിയത് തണുപ്പിന്റെ കാഠിന്യം ഉയര്‍ത്തി. ഉച്ച സമയങ്ങളിലടക്കം തണുപ്പ് വര്‍ധിച്ചു. വരും ദിവസങ്ങളില്‍ തണുപ്പ് ശക്തിയാര്‍ജിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷരുടെ മുന്നറയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അടുത്ത ദിനങ്ങള്‍ താപനിലയില്‍ വലിയ കുറവുണ്ടാകും. പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ ജനം കുറഞ്ഞുവരികയാണ്. പുറത്തിറങ്ങുന്നവർ ജാക്കറ്റുകളും കമ്പിളി വസ്ത്രങ്ങളും ധരിച്ചാണ് തണുപ്പിനെ പ്രതിരോധിക്കുന്നത്.
English Summary: Snow falls on Jebel Shams in Oman