റിയാദിലേക്ക് കടത്താന്‍ ശ്രമിച്ച 40,91,250 ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

drug
SHARE

ജിദ്ദ ∙ റിയാദിലേക്ക് കാലിത്തീറ്റയോടൊപ്പം ഒളിപ്പിച്ച്  കടത്താന്‍ ശ്രമിച്ച 40,91,250 ലഹരി ഗുളികകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടികൂടി. ഖത്തറിലെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വകുപ്പുമായി സഹകരിച്ച് സൗദിയിലെ സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ലഹരി  കടത്ത് ശ്രമം തകർത്തത്.

ലഹരി മരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച രണ്ടു പേരെ റിയാദില്‍ നിന്ന് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന ഈജിപ്തുകാരനും ജോര്‍ദാനിയുമാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS