തണുപ്പകറ്റാന്‍ മരക്കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്നു പേർ ശ്വാസം മുട്ടി മരിച്ചു

charcoal
SHARE

സകാക്ക ∙ സൗദിയിൽ തണുപ്പകറ്റാന്‍ മരക്കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്നു പേർ ശ്വാസം മുട്ടി മരിച്ചു. ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ ലേനക്ക് തെക്ക് ഭാഗത്താണ് ദുരന്തം. രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പൂര്‍ണമായും അടച്ച തമ്പില്‍ തണുപ്പകറ്റാന്‍ മരക്കരി കത്തിച്ച് കിടന്നുറങ്ങിയവരാണ് ശ്വാസംമുട്ടി മരിച്ചത്. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പരുക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS