അസ്ഥിര കാലാവസ്ഥ തുടരുന്നു; കടലിൽ പോകരുതെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്

dubai-police-pic
SHARE

ദുബായ്∙ അസ്ഥിരമായ കാലാവസ്ഥ രണ്ടു ദിവസമായി തുടരുന്നതിനാൽ കടലിൽ പോകരുതെന്ന് ദുബായ് പൊലീസിന്റെ തുറമുഖ സ്റ്റേഷൻ പൊതുജനങ്ങളോടും ബോട്ടുകൾ, കപ്പലുകൾ, യോ‌ട്ടുകൾ എന്നിവയുടെ ഉടമകളോടും നിർദ്ദേശിച്ചു. ശക്തമായ വെള്ളപ്പൊക്കത്തിനും തിരമാലകൾക്കും സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. 

 

ഒരു ദിവസം ലഭിച്ചത് 16,610 കോളുകൾ 

അസ്ഥിര കാലാവസ്ഥയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 12  മുതൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെ 16,610 കോളുകളാണ് പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ കൈകാര്യം ചെയ്തത്. പ്രതികൂല കാലാവസ്ഥയും ഉയർന്ന തിരമാലകളും ഉള്ള സമയങ്ങളിൽ കടലിൽ പോകരുതെന്ന് ബോട്ടുടമകളോട് ശക്തമായി ഉപദേശിക്കുന്നതായി തുറമുഖ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ഡോ. കേണൽ ഹസൻ സുഹൈൽ അൽ സുവൈദി പറഞ്ഞു.  

ദുബായ് പൊലീസ് കാലാവസ്ഥാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും എന്തെങ്കിലും അപകടങ്ങളോ സംഭവങ്ങളോ ഉണ്ടായാൽ വേഗത്തിലുള്ളതും ഫലപ്രദവുമായ പ്രതികരണം ഉറപ്പാക്കാൻ മറ്റ് അടിയന്തര സേവനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.  മുങ്ങൽ വിദഗ്ധർ, രക്ഷാപ്രവർത്തകർ, രക്ഷാപ്രവർത്തന ബോട്ടുകൾ എന്നിവരടങ്ങുന്ന രക്ഷാസേന ഒൻപത് സ്ഥലങ്ങൾ  നിലയുറപ്പിച്ചിട്ടുണ്ട് . ബീച്ച് യാത്രക്കാർ സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കാനും ഉപദേശങ്ങൾ സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. കടൽത്തീരത്ത് ചെങ്കൊടി സ്ഥാപിക്കുന്നിടത്തോളം കാലം നീന്താനോ വെള്ളത്തിൽ ഇറങ്ങാനോ പാടില്ല.  

വാഹനമോടിക്കുന്നവർ വെള്ളക്കെട്ടുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും താഴ്‌വരകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും ഹത്ത പൊലീസ് ആവശ്യപ്പെട്ടു.  മഴക്കാലത്ത് മലനിരകളിലെ ട്രക്കിങ് ഒഴിവാക്കണമെന്ന് ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ മുബാറക് ബിൻ മുബാറക് അൽ കെത്ബി അഭ്യർഥിച്ചു. വിനോദസഞ്ചാരികളും താമസക്കാരും കാലാവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണം. കാലാവസ്ഥാ വ്യതിയാനങ്ങളുള്ള സാഹചര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും നിർദേശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS