ജിദ്ദ∙ സന്ദർശക വീസയിൽ എത്തിയ മലയാളി വീട്ടമ്മ ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം കുറ്റിലങ്ങാടി പഴമല്ലൂർ സ്വദേശി സുബൈദ (54) ആണു മരിച്ചത്. ഭർത്താവ് പാറമ്മൽ കുഞ്ഞയമ്മു നാട്ടിലാണ്. ജിദ്ദയിലുള്ള മകന്റെ അരികിലാണു മാസങ്ങൾക്ക് മുൻപ് ഇവർ എത്തിയത്.
മക്കൾ: മുഹമ്മദ് ആഷിഖ്, മുഷ്താഖ്, ഹിദ ഷെറിൻ, നെദ, അൻഫിദ, ഹംന, അബ്ഷാദ്.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ (ഞായർ) ജിദ്ദയിൽ ഖബറടക്കും.