സൗദി വിദ്യാർഥിയെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

suspect-saudi-student-murder
SHARE

റിയാദ് ∙യുഎസിലെ പെൻസിൽവേനിയയിൽ സൗദി വിദ്യാർഥി അൽ വാലിദ് അൽ ഗരീബിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. 25 കാരനായ സൗദി വിദ്യാർഥിയെ വീടിനുള്ളിൽ കുത്തിക്കൊന്ന കേസിൽ 19കാരിയായ നിക്കോൾ മേരി റോജേഴ്സിനെയാണ്  ഫിലഡൽഫിയയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകം, കവര്‍ച്ച, ആയുധങ്ങള്‍ കൈവശംവയ്ക്കല്‍ എന്നീ ആരോപണങ്ങള്‍ ഇവർക്കെതിരെ ഉന്നയിച്ചതായി പൊലീസ് പറഞ്ഞു. 

ഫിലഡല്‍ഫിയയിലെ ജര്‍മന്‍ ടൗണിലെ ഹാന്‍സ്‌ബെറി സ്ട്രീറ്റിലെ താമസസ്ഥലത്ത് കഴുത്തിന് കുത്തേറ്റ് മരിച്ച നിലയിലാണ് മൃതദേഹം പൊലീസ് തിങ്കളാഴ്ച കണ്ടെത്തിയത്. ദിവസങ്ങള്‍ നീണ്ട ഊര്‍ജിത അന്വഷണത്തിലൂടെയാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.

al-walid

പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് 20,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അല്‍ വലീദ് അല്‍ ഗറൈബിയെ കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയ യുവതി, വിദ്യാര്‍ഥിയുടെ പഴ്‌സും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും അടക്കമുള്ളവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS