ട്രാന്‍സിറ്റ് വീസകളില്‍ സൗദിയിൽ പ്രവേശിക്കുന്ന വിദേശികള്‍ക്ക് ഡ്രൈവ് ചെയ്യാൻ അനുമതി ലഭിക്കും

drive
SHARE

റിയാദ് ∙ സൗദിദിയിൽ പുതുതായി നിലവിൽ വന്ന ട്രാന്‍സിറ്റ് വീസകളില്‍ രാജ്യത്ത് പ്രവേശിക്കുന്ന വിദേശികള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിക്കുമെന്ന്  പൊതുസുരക്ഷാ വകുപ്പ്. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്കു കീഴിലെ വാഹനങ്ങള്‍ വാടകക്കെടുത്ത് ഓടിക്കാന്‍ ട്രാന്‍സിറ്റ് വീസക്കാരെ ഡ്രൈവിങ് ഓഥറൈസേഷന്‍ അനുവദിക്കും.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ ബിസിനസ് വഴി നല്‍കുന്ന ഈ സേവനം ട്രാന്‍സിറ്റ് വീസക്കാര്‍ക്ക് എളുപ്പത്തില്‍ കാറുകള്‍ വാടകക്ക് നല്‍കാന്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങളെ അനുവദിക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കാതെ തന്നെ വാഹനമോടിക്കാനുള്ള അനുമതി ഓണ്‍ലൈന്‍ വഴി സന്ദര്‍ശകര്‍ക്ക് ലഭിക്കും. സൗദി സന്ദര്‍ശകര്‍ക്ക് ഓട്ടോമേറ്റഡ് സേവനങ്ങള്‍ നല്‍കാന്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെന്നതും പുതിയ സേവനത്തിന്റെ സവിശേഷതയാണെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.

മൂന്നു മാസ കാലാവധിയുള്ള സൗജന്യ ട്രാന്‍സിറ്റ് വീസയാണ് സൗദിയ, ഫ്‌ളൈ നാസ് യാത്രക്കാര്‍ക്ക് അനുവദിക്കുന്നത്. ഈ വീസയില്‍ 96 മണിക്കൂര്‍ രാജ്യത്ത് തങ്ങാന്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS