ADVERTISEMENT

ദുബായ്∙ ജനന, മരണ സർട്ടിഫിക്കറ്റുകൾ വർഷാവസാനത്തോടെ ദുബായിലെ എല്ലാ സ്വകാര്യ ആശുപത്രികളിൽ നിന്നും ലഭിക്കും. നിലവിൽ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും മാത്രമാണ് സേവനം ഉണ്ടായിരുന്നത്. പൊതുജന സേവനം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു.

Also read: അഴിമതി കുറഞ്ഞ ഒന്നാമത്തെ അറബ് രാജ്യമായി യുഎഇ

എച്ച്എംഎസ് മിർദിഫ് ഹോസ്പിറ്റൽ, മെഡ്കെയർ ഹോസ്പിറ്റൽ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ, മെഡിക്ലിനിക് പാർക്ക് വ്യൂ ഹോസ്പിറ്റൽ, മെഡിക്ലിനിക് സിറ്റി ഹോസ്പിറ്റൽ, മെഡിക്ലിനിക് വെൽകെയർ ഹോസ്പിറ്റൽ, സുലേഖ ഹോസ്പിറ്റൽ എന്നീ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ഈ സേവനം ലഭ്യമായിരുന്നത്.

പ്രിന്റഡ് സർട്ടിഫിക്കറ്റാണ് ലഭിക്കുക. ആവശ്യപ്പെടുന്നവർക്ക്  ഡിജിറ്റൽ സർട്ടിഫിക്കറ്റും നൽകുമെന്ന് പൊതുജനാരോഗ്യവിഭാഗം ആക്ടിങ് ഡയറക്ടർ ഡോ. റമദാൻ അൽ ബലൂഷി പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com