മസ്‌കത്ത് ∙ ആലപ്പുഴ സ്വദേശി ഒമാനില്‍ അന്തരിച്ചു. ചെങ്ങന്നൂര്‍ പരേതനായ തുണ്ടിയില്‍ ചാക്കോയുടെ മകന്‍ സജി ജോണ്‍ (62) ആണ് മസ്‌കത്തില്‍ മരിച്ചത്. 40 വര്‍ഷത്തോളം മസ്‌കത്തില്‍ കോണ്‍ട്രാക്ടര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
മാതാവ്: പരേതയായ അമ്മിണി ചാക്കോ. ഭാര്യ: ശോഭ ജോണ്‍ (ഒമാന്‍ റോയല്‍ ആശുപത്രി ജീവനക്കാരി). മക്കള്‍: സോജിന്‍ ജോണ്‍ (അയര്‍ലന്‍ഡ്), സിബിന്‍ ജോണ്‍ (മസ്‌കത്ത്). സഹോദരങ്ങള്‍: പരേതനായ സണ്ണി ചാക്കോ, സാബു ചാക്കോ, സന്തോഷ് ചാക്കോ (മസ്‌കത്ത്), സോണി ഷാജി.
തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.