റിയാദ്∙ സൗദി അൽഹസയിലെ ഖുറൈസ് റോഡിൽ കാർ ഒട്ടകത്തെ ഇടിച്ച് 3 ഇന്ത്യക്കാരടക്കം 4 പേർ മരിച്ചു. മംഗലാപുരം കൃഷ്ണപുര സൂറത്കൽ സ്വദേശി ഷിഹാബ്, ബെൻഗേർ സ്വദേശി അഖിൽ നുഅ്മാൻ, കടികെ സ്വദേശി മുഹമ്മദ് റിസ്‌വാൻ (22) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.

ബംഗ്ലദേശുകാരനായ മുഹമ്മദ് നാസിർ ആണ് മരിച്ച മറ്റൊരാൾ. സാകോ കമ്പനി ജീവനക്കാരായ നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.വെള്ളിയാഴ്ച രാത്രി ജോലിക്കു പോകുന്നതിനിടെ പെട്ടന്ന് ഒട്ടകം റോഡിനു കുറുകെ കടന്നതാണ് അപകടത്തിനു കാരണമെന്നാണ് സൂചന. മൃതദേഹങ്ങൾ അൽഹസ്സ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
English Summary: Four youth died when car collided with camel in Saudi Arabia