ADVERTISEMENT

ദുബായ്∙ ദുബായ് സർക്കാരിന്റെ മീഡിയ ഓഫിസ് ഡയറക്ടർ ജനറൽ  മോന ഗാനിം അൽ മർറി ദുബായ് താമസ കുടിയേറ്റ വകുപ്പിൽ സന്ദർശനം നടത്തി. മാധ്യമ മേഖലയിൽ പരസ്പര സഹകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു സന്ദർശനം.

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി മോന അൽ മർറിയെ സ്വീകരിച്ചു. വകുപ്പിന്റെ ഭാഗത്തിൽ നിന്ന് താമസക്കാർക്കും സന്ദർശകർക്കും ഉപകാരപ്രദമായ വാർത്തകളും വിവിധ സന്ദേശങ്ങളും ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങളും മറ്റും സന്ദർശനത്തിൽ ചർച്ചയായി.

 

റെക്കോർഡ് വേഗത്തിൽ  ഇടപാടുകളും എൻട്രി പെർമിറ്റുകളും പൂർത്തിയാക്കി ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ജിഡിആർഎഫ്എ ഉദ്യോഗസ്ഥരെ മോന അൽ മർറി അഭിനന്ദിച്ചു. മാധ്യമങ്ങളെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനുള്ള രാജ്യ നേതൃത്വത്തിന്റെ ദർശനങ്ങൾക്ക് അനുസൃതമായി, തങ്ങളുടെ വാർഷിക പദ്ധതിയിൽ മാധ്യമ സാന്നിധ്യം ഏറ്റവും ശ്രദ്ധേയമായ ഘടകമാണെന്നു മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com