ADVERTISEMENT

ദുബായ്∙ ജൂലൈ 1ന് മുൻപ് 1% സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7000 ദിർഹം പിഴ ചുമത്തുമെന്നു മാനവവിഭവ ശേഷി മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ. നേരത്തെ ഒരു വർഷത്തെ മുഴുവൻ കണക്കെടുപ്പിനു ശേഷമായിരുന്നു നടപടി എങ്കിൽ ഇനി മുതൽ അർധ വാർഷിക കണക്കെടുപ്പ് നടത്തി പിഴ ഈടാക്കും.

Also read : സർക്കാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

കമ്പനിയിലെ ജീവനക്കാരുടെ മൊത്തം എണ്ണത്തിന്റെ 1 ശതമാനം കണക്കാക്കി ആളൊന്നിനാണ് 7000 ദിർഹം പിഴ. കണക്കു പ്രകാരം 10 സ്വദേശികൾക്കു നിയമനം നൽകേണ്ട സ്ഥാപനമാണെങ്കിൽ, 70000 ദിർഹം പിഴ നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. 

50ൽ അധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനി വർഷം 2% സ്വദേശികളെ ജോലിക്കു നിയമിക്കണം എന്നാണു നിയമം. ഓരോ ആറുമാസവും 1% എന്ന കണക്കിലായിരിക്കണം നിയമനം. സ്വദേശിവൽക്കരണത്തിന്റെ ശതമാന കണക്കിലും പിഴയിലും മാറ്റമില്ലെങ്കിലും വാർഷിക പരിശോധന അർധ വാർഷിക പരിശോധനയായി എന്നതാണ് പുതിയതായി വന്ന പ്രധാന മാറ്റമെന്നും മന്ത്രി പറഞ്ഞു.  

കഴിഞ്ഞ വർഷം 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത കമ്പനികൾ ജൂലൈ 1 ആകുമ്പോഴേക്കും 3% സ്വദേശിവൽക്കരണം കൈവരിക്കണം. വർഷം 2% എന്ന നിരക്കിൽ 2027 ആകുമ്പോഴേക്കും സ്വകാര്യ കമ്പനികളിൽ 10% സ്വദേശികളെയാണ് ലക്ഷ്യമിടുന്നത്. 

സ്വദേശിവൽക്കരണം നടത്താത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം വിവിധ കമ്പനികളിൽ നിന്നു 40 കോടി ദിർഹം പിഴ ഈടാക്കിയിരുന്നു. സ്വദേശിവൽക്കരണത്തെ തുടർന്നു സ്വകാര്യ മേഖലയിൽ ഇമറാത്തി ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 70% വർധനയുണ്ടായി എന്നാണു കണക്ക്. നിശ്ചിത എണ്ണത്തിൽ കൂടുതൽ സ്വദേശികളെ ജോലിക്കെടുക്കുന്ന കമ്പനികൾക്ക് സാമ്പത്തിക ഇളവുകൾ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary : Private companies who do not complete the target of naturalization will be fined semi-annually in July itself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com