ADVERTISEMENT

അബുദാബി ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ്. ഖസർ അൽ ബഹർ മജ്‌ലിസിലാണ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കൂടിക്കാഴ്ച്ച നടത്തിയത്. സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ഇരുവരും  നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. 

എമിറേറ്റുകളുടെ നേട്ടങ്ങൾ പരമാവധിയാക്കുന്നതിനുള്ള സാധ്യതകളും ജനതയുടെ അഭിലാഷങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനുതകുന്ന വികസനം മുന്നോട്ട് കൊണ്ടുപോകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. എല്ലാ എമിറേറ്റുകൾക്കു വേണ്ടിയും ഇരുവരും പ്രാർഥന നടത്തുകയും  ചെയ്തു.

English Summary : UAE President receives Sheikh Mohammed bin Rashid in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com