ADVERTISEMENT

അബുദാബി∙ യുഎഇയുടെ വിദേശവ്യാപാരം 17% വർധിച്ച് 2.2 ലക്ഷം കോടി ദിർഹമായി ഉയർന്നു. കഴിഞ്ഞ വർഷം 2 ലക്ഷം കോടി  ദിർഹമായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രതീക്ഷകളെ മറികടക്കുന്ന വിധത്തിലായിരുന്നു പ്രകടനം.

വിദേശവ്യാപാരം 2 ലക്ഷം കോടി  ദിർഹത്തിനു മുകളിൽ കടക്കുന്നതും ആദ്യമാണ്. എണ്ണയിതര വ്യാപാരം 28% വർധിച്ച് 1.91 ലക്ഷം കോടി  ഉയർന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് വിദേശ വ്യാപാരത്തിൽ രാജ്യത്തിന്റെ മുന്നേറ്റം വിശദീകരിച്ചത്.

English Summary : UAE's non-oil foreign trade jumps 17% in 2022 to hit 2.2 trillion dirhams 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com