ADVERTISEMENT

ദോഹ ∙ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോകുന്ന ട്രാൻസിറ്റ് യാത്രക്കാർക്കു ലോകകപ്പ് സ്റ്റേഡിയങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി ഡിസ്‌കവർ ഖത്തർ.ഖത്തർ എയർവേയ്‌സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌കവർ ഖത്തറിന്റെ ട്രാൻസിറ്റ് ടൂറിലെ പുതിയ പാക്കേജുകളുടെ ഭാഗമാണിത്.

Also read: അബുദാബിയില്‍ റെഡ് സിഗ്നൽ മറികടന്നാൽ ഡ്രൈവർക്ക് 51,000 ദിർഹം പിഴ

ഹമദ് വിമാനത്താവളത്തിൽ തുടർ യാത്രക്കായി 8 മണിക്കൂറിൽ കൂടുതൽ കാത്തിരിക്കേണ്ടി വരുന്ന ട്രാൻസിറ്റ് യാത്രക്കാർക്കാണ് അൽ തുമാമ, എജ്യുക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷനൽ, ലുസെയ്ൽ, സ്റ്റേഡിയം 974 എന്നീ 5 ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങൾ പുറമേ നിന്നു കാണാനുള്ള അവസരം ലഭിക്കുക. യാത്രക്കാരെ നയിക്കാൻ ഗൈഡിന്റെ സേവനവും ലഭിക്കും. 4 മണിക്കൂറിൽ കൂടുതൽ ട്രാൻസിറ്റുള്ളവർക്ക് വിമാനത്താവളത്തിലെ ഒറിക്‌സ് എയർപോർട്ട് ഹോട്ടലിലെ സ്‌ക്വാഷ് കോർട്ടിൽ കളിക്കാം.

 

ഒരു മണിക്കൂറിലധികം സമയം കാത്തിരിക്കുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് ഒറിക്‌സ് എയർപോർട്ട് ഹോട്ടലിലെ വൈറ്റാലിറ്റി വെൽബീയിങ് ആൻഡ് ഫിറ്റ്‌നസ് സെന്ററിലെ ഗോൾഫ് സിമുലേറ്ററിലും സമയം ചെലവിടാനുള്ള അവസരവുമുണ്ട്. ഫിഫ ലോകകപ്പിന്റെ വിജയകരമായ ആതിഥേയത്വത്തിലൂടെ കായിക പ്രവർത്തനങ്ങളുടെ പ്രധാന ആഗോള കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണ് കായിക മേഖലയ്ക്കു പ്രാധാന്യം നൽകി കൊണ്ടുള്ള പുതിയ ട്രാൻസിറ്റ് ടൂർ പരമ്പരകൾ.

 

 

ഡിസ്കവർ ഖത്തറിന്റെ https://www.discoverqatar.qa/transit-exclusive-world-cup-stadiums-tour വെബ്‌സൈറ്റിലൂടെ ട്രാൻസിറ്റ് യാത്രക്കാർക്ക് സ്റ്റേഡിയം ടൂർ ബുക്ക് ചെയ്യാം. യാത്ര ദോഹയിൽ എത്തിച്ചേരുന്നതിന് 48 മണിക്കൂർ മുൻപ് വേണം ഓൺലൈൻ ബുക്ക് ചെയ്യാൻ. ഓൺലൈൻ ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക് ഹമദ് വിമാനത്താവളത്തിൽ എത്തിചേരുമ്പോൾ ഡ്യൂട്ടി ഫ്രീ പ്ലാസയിലെ ഖത്തർ ടൂറിസം-ഡിസ്‌കവർ ഖത്തർ ബൂത്തിലെത്തി ഓഫ്‌ലൈനായും ബുക്ക് ചെയ്യാം.

 

മുതിർന്നവർക്ക് 42 ഡോളർ, 2നും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് 21 ഡോളറുമാണ് ഫീസ്. 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. സ്‌ക്വാഷ് കളിക്കാൻ മുതിർന്നവർക്ക് 25 ഡോളർ ആണ് ഫീസ്. ഒരു മണിക്കൂർ നീളുന്ന ഗോൾഫ് ടൂറിനു ഒരാൾക്ക് 33 ഡോളറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com