ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി റയ്യാന ബർനാവി ജൂണിൽ ചരിത്രത്തിലേക്കു കുതിക്കും. സ്വദേശി പൗരൻ അലി അൽ ഖർനി സഹസഞ്ചാരിയാകും.

 

ന്യൂസീലൻഡിൽനിന്ന് ബയോമെഡിക്കൽ സയൻസിൽ ബിരുദവും സൗദിയിലെ അൽഫൈസൽ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ 33 വയസ്സുകാരിയായ ബർനാവി 10 വർഷമായി കാൻസർ സ്റ്റെം സെൽ റിസർച് സെന്ററിൽ ഗവേഷകയായിരുന്നു.

 

യുഎസ് കമ്പനി ആക്സിയോം സ്േപസുമായി സഹകരിച്ചാണ് പദ്ധതിയെന്ന് സൗദി സ്പേസ് കമ്മിഷൻ അറിയിച്ചു. രാജ്യത്തിന്റെ രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com