ADVERTISEMENT

ഷാർജ∙ സ്കൂളിലേക്കും തിരിച്ചുമുള്ള മക്കളുടെ യാത്ര മാതാപിതാക്കൾക്ക് ഇനി ഫോണിലൂടെ കണ്ടറിയാം. ഷാർജയിലെ 2000 സ്കൂൾ ബസുകളിൽ ക്യാമറ സ്ഥാപിച്ച് ജിപിഎസ് ട്രാക്കിങ് സംവിധാനം ഒരുക്കിയതോടെയാണിത്. സ്കൂൾ വിട്ട് മണിക്കൂറുകളായിട്ടും മക്കൾ എത്തിയില്ലെന്ന ആധിയും ഇതോടെ ഇല്ലാതാകും. എവിടെ വരെ എത്തിയെന്നും ഇനി എത്ര സമയംകൊണ്ട് ബസ്സ് വീടിനുമുന്നിൽ എത്തുമെന്നും ട്രാക്കിങ് സംവിധാനത്തിലൂടെ അറിയാം.

Also read: ഷാർജയിൽ കുത്തേറ്റു മരിച്ച അബ്ദുൽ ഹക്കീമിന് വിടചൊല്ലി നാട്

ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടെ (എസ്പിഇഎ) കൺട്രോൾ മോണിറ്ററിങ് റൂമുമായും എമിറേറ്റ്സ് ട്രാൻസ്‌പോർട്ടിന്റെ ഓപ്പറേഷൻസ് റൂമുമായും ക്യാമറ ബന്ധിപ്പിക്കുന്നതിനാൽ ഗതാഗത, സ്കൂൾ അധികൃതർക്കും വിവരങ്ങൾ യഥാസമയം അറിയാം. വിവിധ കാരണങ്ങൾ പറഞ്ഞ് സ്കൂളിലും വീട്ടിലും എത്താൻ വൈകുന്നവരുടെ തട്ടിപ്പും ഇതോടെ ഇല്ലാതാകും. സ്കൂൾ ബസ് ഗതാഗതം ഉപയോഗിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ ബസ് സൂപ്പർവൈസർമാർക്ക് 2000 ടാബ്‌ലെറ്റുകൾ നൽകിയിട്ടുണ്ട്.

 

ഇവയിൽ വിദ്യാർഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതോടെ ബസിൽ കയറുന്നതും വീട്ടിലെത്തുന്നതുമെല്ലാം  രക്ഷിതാക്കൾക്ക് കാണാം. 3,250 ബസ് സൂപ്പർവൈസർമാർക്ക് ഇതുസംബന്ധിച്ച പരിശീലനവും പൂർത്തിയാക്കി. ഷാർജ എമിറേറ്റിലെ മുഴുവൻ സ്വകാര്യ സ്‌കൂളുകൾ ബസുകളും ട്രാക്കിങ് സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com