ADVERTISEMENT

ദോഹ∙സ്‌റ്റേഡിയം ഓഫ് ദി ഇയർ പുരസ്‌കാരത്തിനുള്ള നോമിനേഷൻ പട്ടികയിൽ ഖത്തറിന്റെ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയവും. സ്റ്റേഡിയം ഡിബി വെബ്‌സൈറ്റിന്റെ സ്റ്റേഡിയം ഓഫ് ദ് ഇയർ പുരസ്‌കാരത്തിലേയ്ക്കാണ് ഡിസൈനിങ്ങിലും നിർമിതിയിലും ഘടനയിലുമെല്ലാം സവിശേഷതകൾ നിറഞ്ഞ 2022 ലോകകപ്പ്  ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയം നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

Also read: വെള്ളത്തിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താം; പറന്നിറങ്ങാൻ ഇനി കെ–9 പോരാളി സംഘവും

ആഗോള തലത്തിലുള്ള 23 സ്റ്റേഡിയങ്ങളാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഓൺലൈൻ റേറ്റിങ് കണക്കാക്കിയാണ് പുരസ്‌കാരത്തിന് അർഹമായ സ്റ്റേഡിയം തിരഞ്ഞെടുക്കുന്നത്. പട്ടികയിലെ 23 എണ്ണത്തിൽ പന്ത്രണ്ടും ചൈനയുടേതാണ്.

അറബ്-ഗൾഫ് മേഖലയിൽ നിന്ന് ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നത് ഖത്തറിന്റെ ലുസെയ്ൽ സ്റ്റേഡിയവും ഇറാഖിന്റെ അൽമിന, അൽ സവ്ര സ്റ്റേഡിയങ്ങളുമാണ്. മാർച്ച് 14 വരെയാണ് വോട്ടെടുപ്പ്. വെബ്‌സൈറ്റിൽ പ്രവേശിച്ച് വോട്ടു രേഖപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com