ADVERTISEMENT

അബുദാബി∙യുഎഇയുടെ ആണവോർജ പദ്ധതിയായ ബറാക ന്യൂക്ലിയർ പ്ലാന്റിന്റെ മൂന്നാമത്തെ യൂണിറ്റ് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു. അറബ് ലോകത്ത് ഒന്നിലേറെ യൂണിറ്റുകളുള്ള ആദ്യ ആണവോർജ പദ്ധതിയാണിത്. 2022 ജൂണിൽ പ്രവർത്തന ലൈസൻസ് ലഭിച്ച മൂന്നാം യൂണിറ്റിൽ രാജ്യാന്തര സുരക്ഷാ പരിശോധന പൂർത്തിയാക്കി സെപ്റ്റംബർ 23നാണ് വൈദ്യുതോൽപാദനം ആരംഭിച്ചത്.

Also read: ഷെയ്ഖ് ഹംദാൻ വീണ്ടും പിതാവായി; സന്തോഷം പങ്കുവച്ച് ദുബായ് കിരീടാവകാശി 

ഒക്ടോബറിൽ ഇത് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചിരുന്നു. ഡിസംബർ മുതൽ അബുദാബിയിൽ 80% സംശുദ്ധ ഊർജ വിതരണം നടത്തിവരുന്നു. 1400 മെഗാവാട്ട് വീതം ശേഷിയുള്ള ആദ്യ മൂന്നു പ്ലാന്റുകളും പ്രവർത്തന സജ്ജമായതോടെ 4200 മെഗാവാട്ട് വൈദ്യുതി ദേശീയ ഗ്രിഡിലേക്കു നൽകിത്തുടങ്ങി. തുടർച്ചയായ 3 വർഷവും ഓരോ യൂണിറ്റുകൾ പ്രവർത്തിപ്പിക്കാനായത് ഈ രംഗത്ത് യുഎഇയുടെ മികവ് ചൂണ്ടിക്കാട്ടുന്നു.

ഇതു കാർബൺ മലിനീകരണത്തിനു എതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിനു കൂടുതൽ ശക്തി പകർന്നു. ആദ്യ 2 യൂണിറ്റുകളെ അപേക്ഷിച്ച് റെക്കോർഡ് സമയത്തിനുള്ളിലാണ് മൂന്നാമത്തെ യൂണിറ്റ് പ്രവർത്തന സജ്ജമായത്. യുഎഇയുടെ ആണവോർജ പദ്ധതിയിലെ സുപ്രധാന നേട്ടമാണിതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റഗുലേഷൻ ഡയറക്ടർ ജനറൽ ക്രിസ്റ്റർ വിക്ടോർസൺ പറഞ്ഞു.സമാധാന ആവശ്യങ്ങൾക്കുള്ള അറബ് മേഖലയിലെ ആദ്യ ആണവോർജ പദ്ധതിയാണ് ബറാക ആണവ നിലയം. 60 വർഷത്തേക്കാണ് ഊർജോൽപാദന അനുമതി.

ആദ്യ പ്ലാന്റ് 2021 ഏപ്രിൽ 18നും രണ്ടാമത്തെ പ്ലാന്റ് 2022 മാർച്ച് 24നും  പ്രവർത്തനം ആരംഭിച്ചിരുന്നു. ഊർജ സുരക്ഷയ്ക്കും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമുള്ള ശ്രമങ്ങൾക്കു കരുത്തു പകരുന്നതാണിത്. 4 യൂണിറ്റുകളും പൂർണതോതിൽ പ്രവർത്തനമാരംഭിച്ചാൽ 5600 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതോടെ യുഎഇയുടെ മൊത്തം ഊർജ ഉപഭോഗത്തിന്റെ 25% സംശുദ്ധ ഊർജമായിരിക്കും. വർഷത്തിൽ 2.1 കോടി ടൺ കാർബൺ മലിനീകരണം ഒഴിവാക്കാനാകും എന്നതാണ് നേട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com