ഫുജൈറയിലും ഖോർഫക്കാനിലും കനത്ത മഴ; ജാഗ്രത നിർദേശം

Mail This Article
×
ഫുജൈറ∙ യുഎഇയിലെ ഫുജൈറ, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിൽ കനത്ത മഴ. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. റോഡിൽ വെള്ളക്കെട്ട് രൂക്ഷമായത് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുത്തി.

നഗരസഭയുടെ നേതൃത്വത്തിൽ മോട്ടോർ ഉപയോഗിച്ച് പമ്പ്് ചെയ്താണ് പലയിടങ്ങളിലെയും വെള്ളക്കെട്ട് നീക്കുന്നത്. കനത്ത മഴ ഇന്നും തുടരും. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.

വെള്ളം കുത്തിയൊലിച്ച് എത്താൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കും കടലിനു സമീപത്തേക്കും പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴയെ തുടർന്ന് ഫുജൈറയിലെ ഷാം തടാകം (വാദി) നിറഞ്ഞൊഴുകി. മഴയെ തുടർന്ന് യുഎഇയിലെ താപനില നേരിയ തോതിൽ കുറഞ്ഞു. നാളെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. ഞായറാഴ്ച അന്തരീക്ഷം തെളിയും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.