യുഎഇയിൽ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചു

yasar-arafat-obit
SHARE

അബുദാബി∙ മലയാളി യുവാവ് യുഎഇയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. 

Read also : ഖത്തറിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾ അറിയാം

സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലയിലേക്കു നയിച്ചതെന്നാണു സൂചന. യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങിലേക്കു രണ്ടു മാസം മുൻപ് കൊണ്ടുവന്ന ബന്ധു മുഹമ്മദ് ഗസാനിയാണു കൊലപാതകം നടത്തിയത് എന്നാണു വിവരം. അബ്ദുൽഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ്. ഭാര്യ റംല ഗർഭിണിയാണ്. 2 മക്കളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS