ADVERTISEMENT

ദുബായ്∙ ശനിയാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ  മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഖത്തറിലെ ദോഹയിൽ താമസിക്കുന്ന മലയാളിക്ക് എട്ടു കോടിയിലേറെ രൂപ(10 ലക്ഷം ഡോളർ) സമ്മാനം. അബ്ദുൾ റൗഫ് മുല്ലളി കുന്നോൻ്റകത്ത് (55) ആണ് മില്ലേനിയം മില്യണയർ സീരീസ് 416 ലെ ഏറ്റവും പുതിയ  കോടീശ്വരനായത്; ടിക്കറ്റ് നമ്പർ– 1771.

Also read: യുഎഇയിൽ കഴിഞ്ഞ വർഷം നൽകിയത് 58 ലക്ഷം താമസ വീസകൾ; അപേക്ഷിക്കേണ്ട വിധം അറിയാം

കഴിഞ്ഞ 25 വർഷമായി ദോഹയിൽ താമസിക്കുകയും 2018 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുകയും ചെയ്യുന്ന അബ്ദുൽ റൗഫ് രണ്ട് കെട്ടിട മെയിന്റനൻസ് കമ്പനിയിൽ ഫിനാൻസ് മാനേജരായി ജോലി ചെയ്യുന്നു.  2018 മുതൽ ഡിഡിഎഫ് നറുക്കെടുപ്പുകൾക്കായി ടിക്കറ്റുകൾ വാങ്ങുന്ന താൻ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലും പതിവായി പങ്കെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 5,000 ടിക്കറ്റുകൾ മാത്രമാണു വിൽപനയ്‌ക്കുള്ളത് എന്നതാണ‌ു മറ്റു സമാന പ്രമോഷനുകളിൽ നിന്നു വ്യത്യസ്തമായി ദുബായ് ഡ്യൂട്ടി ഫ്രീയെ വ്യത്യസ്തമാക്കുന്നത്. 

ദുബായ് ടെന്നിസ് ചാംപ്യൻഷിപ്പ് പുരുഷ ഫൈനലിന്റെ സമ്മാനദാന ചടങ്ങിന് ശേഷം നടന്ന നറുക്കെടുപ്പിൽ റഷ്യൻ ടെന്നീസ് താരവും ടൂർണമെന്റിലെ ജേതാവുമായ ഡാനിൽ മെദ്‌വദേവാണ് വിജയ ടിക്കറ്റ് എടുത്തത്.  1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിനു ശേഷം 10 ലക്ഷം ഡോളർ നേടിയ 207-ാമത്തെ ഇന്ത്യൻ പൗരനാണ് റൗഫ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പൗരന്മാരാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com