അബുദാബി∙ യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുമായി നാളെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സംവദിക്കും. ബഹിരാകാശ നിലയത്തിൽ നിന്ന് നെയാദിയുടെ ആദ്യ സംവാദം നാസ ടി.വി തത്സമയം സംപ്രേഷണം ചെയ്യും.
Also read: ഇന്ത്യൻ ലൈസൻസുള്ള ഗോൾഡൻ വീസക്കാർക്ക് യുഎഇ ലൈസൻസിന് ഡ്രൈവിങ് ക്ലാസ് വേണ്ട
യുഎഇ സമയം നാളെ വൈകിട്ട് 4.50നായിരിക്കും പരിപാടി. സംഭാഷണത്തിന്റെ പൂർണരൂപം റെക്കോർഡ് ചെയ്ത് യുഎഇയിലെ വിദ്യാർഥികൾക്ക് കേൾക്കാൻ അവസരമൊരുക്കും. സ്കൂൾ വിദ്യാർഥികളുമായി പിന്നീട് സംവദിക്കാനും പദ്ധതിയുണ്ട്.
ഗവേഷണ പദ്ധതികൾക്കായി വെള്ളിയാഴ്ച സുൽത്താൻ അൽ നെയാദി ബഹിരാകാശ നിലയത്തിലെത്തിയത് യുഎഇയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി. 6 മാസത്തെ ബഹിരാകാശ വാസത്തിനിടെ 200ലേറെ ശാസ്ത്ര പരീക്ഷണങ്ങളിൽ പങ്കാളിയാകുന്ന അൽനെയാദി 20 പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകും.