ADVERTISEMENT

അബുദാബി∙ എമിറാത്തി ബഹിരാകാശയാത്രികൻ ഡോ. സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് നിന്ന് ദുബായ് സ്‌കൂളിലെ കുട്ടികളുമായി തത്സമയം സംവദിച്ചു.  രാജ്യാന്തര ബഹിരാകാശ നിലയത്തിലെ തന്റെ ചുമതലകളിൽ നിന്ന് ഇടവേള എടുത്താണ് ഇന്ന്(ചൊവ്വ) ജുമൈറ കോളജിലെ വിദ്യാർഥികളുമായി പ്രത്യേക ദീർഘദൂര കോളിൽ ഡോ.സുൽത്താൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചു. 

dubai_school_children

 

യുഎഇയുടെ ഏറ്റവും പുതിയ ബഹിരാകാശ സഞ്ചാരി ആറു മാസത്തെ ഉദ്യമത്തിനു തുടക്കം കുറിച്ചു വെള്ളിയാഴ്ചയാണു ഭ്രമണപഥത്തിലെ സയൻസ് ലബോറട്ടറിയിലെത്തിയത്. 2019-ൽ ഹസ്സ അൽ മൻസൂരിയുടെ എട്ടു ദിവസത്തെ ഐഎസ്‌എസിൽ താമസിച്ചതിന് ശേഷം ബഹിരാകാശത്തേക്കു യാത്ര ചെയ്യുന്ന രണ്ടാമത്തെ എമിറാത്തിയാണ് 41 കാരനായ ഡോ. അൽ നെയാദി. ദീർഘനേരം ബഹിരാകാശത്തു താമസിക്കുന്ന ആദ്യത്തെ അറബിയും. താരങ്ങൾക്കിടയിലെ ജീവിതത്തെക്കുറിച്ചു കേൾക്കാൻ ഉത്സാഹികളായ വിദ്യാർത്ഥികളിൽ നിന്ന് അദ്ദേഹം 17 ചോദ്യങ്ങൾ സ്വീകരിച്ചു. 

 

തനിക്ക് ഏറ്റവും വലിയ വിനോദം ഫ്ലോട്ടിങ് ആണെന്നും അത് അതിശയകരമാണന്നും അദ്ദേഹം പറഞ്ഞു. എട്ടാം വർഷ വിദ്യാർഥിനിയായ സാഷ ജോസഫിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു ബഹിരാകാശ സഞ്ചാരിയാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്നും ചോദ്യമുയർന്നു. ഒരു ബഹിരാകാശയാത്രികനാകാൻ ആലോചിക്കുമ്പോൾ അത് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണെന്നായിരുന്നു മറുപടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com