ADVERTISEMENT

ദുബായ്∙ യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ ഏപ്രിൽ 25ന് ചന്ദ്രനിൽ ഇറങ്ങുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സാലിം അൽ മർറി സ്ഥിരീകരിച്ചു.

Also read: മകളുടെ മുഖം ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചു; തണൽമരമായി അസ്‌ലം മുഹിയുദ്ദീൻ, ഇബ്രാഹിം കുട്ടി പ്രവാസത്തോട് വിടപറയുന്നു

ദുബായിൽ നടന്നുവരുന്ന പതിനേഴാമത് രാജ്യാന്തര ബഹിരാകാശ പ്രവർത്തന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.  "യുഎഇ ചന്ദ്രനിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. റാഷിദ് റോവറിനെയും വഹിച്ചുള്ള ജപ്പാന്റെ ലാൻഡർ 16 ലക്ഷം കി.മീ സഞ്ചരിച്ച് ചന്ദ്രന്റെ സഞ്ചാരപഥത്തിലേക്കു പ്രവേശിച്ചു.

ഏപ്രിൽ 25ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങും." സാലിം അൽ മർറി പറഞ്ഞു. ബഹിരാകാശത്ത് നിക്ഷേപിച്ച് ഭൂമിക്കായി സേവനം ചെയ്യൂ എന്ന പ്രമേയത്തിൽ ഈ മാസം 12 വരെ നീളുന്ന സമ്മേളനം അറബ് ലോകത്ത് ആദ്യമായാണ്. ആഗോള ബഹിരാകാശ മേഖലയിൽനിന്നുള്ള ഒട്ടേറെ കമ്പനി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com