റമസാൻ ഷോപ്പിങ്: 75% വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

union-coop-md
SHARE

ദുബായ് ∙ എമിറേറ്റിലെ മുഴുവൻ യൂണിയന്‍ കോപ് ശാഖകളിലും റമസാനിൽ വിലക്കുറവ്. ഇൗ മാസം  24 മുതൽ റമസാൻ മുഴുവനും ഓഫര്‍ ലഭ്യമാണെന്ന് അധികൃതർ  അറിയിച്ചു. ഏകദേശം 10,000 ഉൽപന്നങ്ങള്‍ക്ക് ഇളവ് ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് റഫീ അൽ ദല്ലാൽ പറഞ്ഞു. ഓൺലൈന്‍ സ്റ്റോറിലും സ്‍മാര്‍ട്ട് ആപ്പിലും കിഴിവ് ലഭിക്കും.

ഇത്തവണ 75% ഇളവ് അവശ്യവസ്തുക്കളിൽ ഉപഭോക്താക്കള്‍ക്ക് നേടാനാകും. ദുബായ് എമിറേറ്റിലെ മുഴുവൻ യൂണിയന്‍ കോപ് ശാഖകളിലും ഡിസ്കൗണ്ട് ലഭ്യമാണ്. 60 ദിവസമാണ് ഡിസ്കൗണ്ട് കാലയളവ്.

ഏഴ് വ്യത്യസ്ത പ്രൊമോഷനൽ ക്യാംപെയ്നുകള്‍ യൂണിയന്‍ കോപ് നൽകുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് 60% മുതൽ 75% വരെ കിഴിവ് നേടാം. അരി, മാംസം, പാൽ ഉൽപ്പന്നങ്ങള്‍, പഴം, പച്ചക്കറി, പ്രത്യേക റമസാൻ ഉൽപ്പന്നങ്ങള്‍ എന്നിവയ്ക്ക് കിഴിവ് ലഭിക്കും. സ്മാര്‍ട്ട് ഓൺലൈന്‍ ആപ്പിലൂടെയും വെബ് സ്റ്റോറിലൂടെയും ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് ഡെലിവറി സൗകര്യം ഏര്‍പ്പാടാക്കുമെന്നും യൂണിയന്‍ കോപ് അറിയിച്ചു. വിവരങ്ങൾക്ക്:www.unioncoop.ae.

English Summary : Union Coop announces discount on 10,000 products for Ramadan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS