ADVERTISEMENT

അബുദാബി ∙ ലോകത്തിലെ ഏറ്റവും ആധുനിക രാജ്യങ്ങളുടെ പട്ടികയിൽ മേഖലയിൽ യുഎഇക്ക് ഒന്നാം സ്ഥാനം. ആഗോള തലത്തിൽ 11-ാം സ്ഥാനമുണ്ട്. സിഇഒ വേൾഡ് മാഗസിൻ പുറത്തിറക്കിയ 2023ലെ റിപ്പോർട്ടിലാണ് രാജ്യം മികച്ച നേട്ടം കൈവരിച്ചത്.

Also read: കേരളത്തിൽ നിന്ന് ഖത്തറിൽ എത്തിയപ്പോൾ വ്യക്തി എന്ന നിലയിൽ സ്വാതന്ത്ര്യം കൂടി: പ്രവാസി വനിതകൾ

സിംഗപ്പൂർ, സ്വീഡൻ, നെതർലൻഡ്‌സ്, മലേഷ്യ, പോർച്ചുഗൽ, ഓസ്ട്രിയ എന്നീ രാജ്യങ്ങളെയാണ് യുഎഇ മറികടന്നത്.ലോകമെമ്പാടുമുള്ള 1.26 ലക്ഷത്തിലേറെ പേർ അഭിപ്രായ സർവേയിൽ പങ്കെടുത്തു. ഫാഷൻ, കല, രൂപകൽപന, സംസ്കാരം, വിപണിയിലെ മത്സരശേഷി എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു സർവേ.

മാധ്യമങ്ങളിലും ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങി സമൂഹമാധ്യമങ്ങളിലും രാജ്യങ്ങളുടെ പ്രശസ്തിയും പഠനവിധേയമാക്കിയിരുന്നു. ഫാഷൻ രംഗത്ത് 86 പോയിന്റു ലഭിച്ച യുഎഇ കല, ഡിസൈൻ, സംസ്‌കാരം എന്നിവയിൽ 84 പോയിന്റും വിപണി മത്സര ക്ഷമതയിൽ 78 പോയിന്റുമാണ് നേടിയത്.

ഫ്രാൻസിനാണ് ഒന്നാം സ്ഥാനം. ഇറ്റലി, കാനഡ, സ്പെയിൻ, യുകെ എന്നീ രാജ്യങ്ങളാണ് ആദ്യ 5 സ്ഥാനങ്ങളിൽ ഇടംപിടിച്ചത്. ആഗോള സോഫ്റ്റ് പവർ സൂചികയിൽ ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിലും യുഎഇ അടുത്തിടെ ഇടംപിടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com