ADVERTISEMENT

ദുബായ്∙ ചൈനീസ് നിർമിത ഫോക്‌സ്‌വാഗൻ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി യുഎഇ സാമ്പത്തിക മന്ത്രാലയം താൽക്കാലികമായി നിരോധിച്ചു. റാസൽഖോറിലെ ഒരു സെക്കൻഡ് ഹാൻഡ് ഡീലർ അനൗദ്യോഗിക ചാനലുകൾ വഴി ഫോക്‌സ്‌വാഗൻ ഇലക്ട്രിക് വാഹനങ്ങൾ യുഎഇയിൽ എത്തിച്ചു വിൽപനയ്ക്കു വച്ച പശ്ചാത്തലത്തിലാണ് നടപടി.

 

3 മാസത്തിനിടെ 40ലേറെ ഇലക്ട്രിക് വാഹനങ്ങൾ വിറ്റതായാണ് സൂചന. യുഎഇ അധികൃതരുടെ അംഗീകാരം ലഭിക്കാത്ത വാഹനങ്ങൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതായി നിർമാതാക്കളായ ഫോക്‌സ്‌വാഗനും ഔഡിയും മുന്നറിയിപ്പ് നൽകിയിരുന്നു. കടുത്ത ചൂട് അനുഭവപ്പെടുന്ന യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

 

അനധികൃതമായി വിൽക്കുന്നവയ്ക്ക് രാജ്യാന്തര വാറന്റി ലഭിക്കില്ലെന്നും അതുകൊണ്ടുതന്നെ സേവന, പരിപാലന സൗകര്യം നൽകാൻ സാധിക്കില്ലെന്നുമാണ് ഔദ്യോഗിക ഡീലർമാരുടെ നിലപാട്. എന്നാൽ, വീണ്ടും കയറ്റുമതി ചെയ്യുന്നതിനായി ഇറക്കുമതി ചെയ്തതും ഉപഭോക്താക്കൾ ഇതിനകം വാങ്ങിയതുമായ ഇലക്ട്രിക് കാറുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com