ദോഹ∙ 800 ടൺ ഇലക്ട്രോണിക് മാലിന്യം സുരക്ഷിതമായി റീസൈക്കിൾ ചെയ്ത് അൽ വക്ര നഗരസഭ.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് ഇ-മാലിന്യങ്ങളുടെ പുനരുപയോഗം. മാലിന്യ പുനരുപയോഗ വ്യവസായ പദ്ധതികൾക്ക് നഗരസഭകളുടെ പിന്തുണ അനിവാര്യമാണെന്ന് നഗരസഭാ ഡയറക്ടർ എൻജി.മുഹമ്മദ് ഹസൻ അൽ നുഐമി ചൂണ്ടിക്കാട്ടി. നഗരസഭയുടെ സുസ്ഥിര വികസന പദ്ധതി യൂണിറ്റിന്റെ കീഴിൽ ഒട്ടേറെ ഫീൽഡ്-ഗവേഷണ സംരംഭങ്ങളും പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, സ്വകാര്യ മേഖല എന്നിവയുടെ സഹകരണത്തോടെയാണിത്. സീറോ വേസ്റ്റ് ക്യാംപെയ്‌ന്റെ ഭാഗമായി പബ്ലിക് സർവീസ് മേഖലയിലെ വേസ്റ്റ് റീസൈക്ലിങ് ആൻഡ് ട്രീറ്റ്‌മെന്റ് വകുപ്പിന്റെ ആർ-18 സംരംഭത്തിൽ അൽ വക്ര നഗരസഭയും പങ്കാളിയാണ്.
English Summary : Al Wakra Municipality recycles 800 tonnes electronic waste