ബഹ്റൈൻ∙ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് നിർമിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു. സമാജം മുൻ പ്രസിഡന്റ് ശ്രീ എം പി രഘുവാണ് വീട് നിർമിച്ചത്. കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി ദിവാകരൻ താക്കോൽദാനം നടത്തി. ചടങ്ങിൽ കൗൺസിലർ വാടിയിൽ നവാസ് അധ്യക്ഷനായിരുന്നു.
കോഴിക്കോട് മാങ്കൂട്ടത്തിൽ താമസിക്കുന്ന കുടുംബത്തിനാണ് സഹായഹസ്തം ലഭിച്ചത്. സമാജം നൽകുന്ന 28 ാമത് വീടിന്റെ താക്കോൽദാനമാണ് നടന്നത്. സമാജത്തിന്റെ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഉദാരമതികളുടെ സഹായത്തോടെ ഇനിയും നിരവധി വീടുകൾ നിർമിച്ചു നൽകാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.