ADVERTISEMENT

ദുബായ് ∙ മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ 25 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ഡോ.കെ.പി. ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. പദ്ധതിയിലേയ്ക്ക് 36,50,000 രൂപയുടെ സാമ്പത്തിക സഹായമാണ് നല്‍കിയത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ‘ദ് അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സ്’ എന്ന സ്ഥാപനത്തില്‍ പരിശീലനം നേടുന്ന 25 കുട്ടികളുടെ ഒരു വര്‍ഷത്തേയ്ക്കുള്ള ചെലവാണ് വഹിക്കുന്നത്. മാനവികതയും സ്‌നേഹവും ഉയര്‍ത്തിപ്പിടിച്ചുള്ള മുതുകാടിന്റെ ബൃഹത്തായ പദ്ധതിയില്‍ ഭാഗമാവാന്‍ കഴിഞ്ഞതയില്‍ അഭിമാനമുണ്ടെന്ന്  ഡോ.ഹുസൈന്‍ പറഞ്ഞു.

 

ഇതുകൂടാതെ, കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ ഡോ.ഹുസൈന്‍ നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തുന്ന വൃക്ക, അർബുദ രോഗികള്‍ക്കുള്ള അഭയകേന്ദ്രമാണ് കെയര്‍ ഹോം. ഹെല്‍പിങ് ഹാൻഡ്സ് എന്ന ജീവകാരുണ്യ സംഘടനയാണ് കെയര്‍ ഹോം നടത്തുന്നത്. കൂടാതെ തൃശൂര്‍ ശാന്തിഭവന്‍ പാലിയേറ്റീവ് കേന്ദ്രത്തിനു 10 ലക്ഷം രൂപയും കാന്‍സര്‍ രോഗികളെ പരിപാലിക്കുന്ന സിഎച്ച് സെന്ററിന് 22,00,000 രൂപയും നല്‍കും. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ജീവകാരുണ്യ മേഖലയില്‍ 1.15 കോടി രൂപയുടെ സഹായമാണ് ഇത്തവണ നല്‍കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com