ബാഗേജ് ലഭിച്ചില്ല; മലയാളി യുവതിയും മക്കളും ജിദ്ദയിൽ കുടുങ്ങി, ദുരിതം

jidda-airport
ജിദ്ദ വിമാനത്താവളം ( ഫയൽ ചിത്രം)
SHARE

ജിദ്ദ∙ കരിപ്പൂരിൽ നിന്നു ജിദ്ദയിലെത്തി ജിസാനിലേക്കു പോകേണ്ടിയിരുന്ന മലയാളി യുവതിയും മക്കളും ബാഗേജ് ലഭിക്കാത്തതിനെ തുടർന്നു ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങി. മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് അവർക്കു യാത്ര തുടരാനായത്.

സ്പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട് നിന്നു ജിദ്ദയിലെത്തി മറ്റൊരു വിമാനത്തിൽ ജിസാനിലേക്കു പോകേണ്ടതായിരുന്നു യുവതിയും കുട്ടികളും. അതിനായി ടിക്കറ്റും എടുത്തു. സ്‌പൈസ് ജെറ്റ് വിമാനം സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്നു ജിസാനിലേക്കുള്ള വിമാനം ഇവർക്കു നഷ്ടമായി.

തിങ്കളാഴ്ച പുലർച്ചെ 5.55ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു ജിദ്ദയിലേക്കു വന്ന വിമാനത്തിലെ മറ്റു പല യാത്രക്കാർക്കും ബാഗേജ് ലഭിച്ചിട്ടില്ല. രാവിലെ 10ന് ജിദ്ദയിൽ ഇറങ്ങിയ പലരും ലഗേജ് ലഭിക്കാതെ വന്നതോടെ പ്രതിഷേധിച്ചു സ്‌പൈസ് ജെറ്റ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഉച്ചയ്ക്ക് രണ്ടരയ്ക്ക് അടുത്ത വിമാനത്തിൽ ലഗേജ് എത്തുമെന്നും അതുവരെ കാത്തിരിക്കണമെന്നുമായിരുന്നു മറുപടി.  ഇതുമൂലം സ്ത്രീകളും കുട്ടികളും വയോധികരും ദീർഘദൂര യാത്രക്കാരും ഉംറ തീർഥാടകരും ഉൾപ്പെടെ മണിക്കൂറുകളോളം ദുരിതം അനുഭവിച്ചു.  ഉച്ചയ്ക്ക് രണ്ടരയോടെ കരിപ്പൂരിൽ നിന്നു രണ്ടാമത്തെ സ്‌പൈസ് ജെറ്റ് വിമാനം എത്തിയെങ്കിലും മണിക്കൂറുകളോളം കാത്തുനിന്ന പലർക്കും ലഗേജ് കിട്ടിയില്ല. 

അതേസമയം, രണ്ടാം വിമാനത്തിൽ എല്ലാ ലഗേജുകളും എത്തിയിട്ടുണ്ടെന്നും കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി ഇന്നു യാത്രക്കാർക്കു ലഗേജുകൾ ലഭിക്കുമെന്നും സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. ഇതോടെ ഭൂരിഭാഗം യാത്രക്കാരും പിരിഞ്ഞെങ്കിലും ജിസാനിലേക്കു പോകേണ്ട യുവതിയും കുട്ടികളും മാത്രം എന്തു ചെയ്യണമെന്നറിയാതെ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങി.  വീണ്ടും മണിക്കൂറുകൾ കാത്തിരുന്ന ശേഷം ഭർത്താവിന്റെ സുഹൃത്ത് വന്ന് ഇവരെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

English Summary: Baggage not recieved, Malayali lady and children stuck in Jedda airport

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA