ജിദ്ദ∙ സൗദിയിൽ അധ്യാപികയായ ഭാര്യയെ കുത്തിക്കൊന്ന കേസിൽ ഭർത്താവിനു ജിദ്ദ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് അധ്യാപികയെ ഭർത്താവ് കൊലപ്പെടുത്തിയത്. ഇവരുടെ മക്കൾ പിതാവിനു വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധ്യാപികയുടെ ബന്ധുക്കളും പ്രതിക്കു വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. കേസിൽ പ്രാഥമിക വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചാൽ ശിക്ഷ നടപ്പാക്കും.