വീടിനു തീയിട്ടു രണ്ടുപേരെ കൊന്നു; സൗദിയിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

saudi-court
SHARE

റിയാദ്∙ വീടിനു തീയിട്ടു രണ്ടുപേരെ കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനായ നായിഫ് ബിന്‍ അഹ്‍മദ് ബിന്‍ സഈദ് അല്‍ഖസാബിയ എന്നയാളുടെ ശിക്ഷയാണ് കഴിഞ്ഞ ദിവസം ദമാമിൽ നടപ്പാക്കിയത്. ബല്‍ഖാസിം ബിന്‍ ഫറജ് അല്‍ സുബൈദി, ഖാലിദ് ബിന്‍ മാജിദ് ഗസ്‍വാനി എന്നിവരെയാണ് വീടിന് തീയിട്ട് പ്രതി കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

English Summary : death punishment done to a man who murdered two men in saudi.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA