സലാല ∙ മലയാളിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി തുണ്ടിയല്‍ അബ്ദു റസാഖ് (46) ആണ് സലാലക്കടുത്ത് മര്‍മുളിന് സമീപം അമല്‍ എന്ന സ്ഥലത്ത് മരിച്ചത്. പെട്രോളിയം ഡവലപ്‌മെന്റ് ഒഫ് ഒമാന്റെ കോണ്‍ട്രാക്ട് വര്‍ക്ക് ചെയ്തു വരുന്ന പ്രമുഖ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യയും ഒരു കുട്ടിയുമുണ്ട്. പുതിയ വീട്ടില്‍ താമസമാക്കിയതിന് ശേഷം ഈയടുത്താണ് അബ്ദു റസാഖ് നാട്ടില്‍ നിന്ന് തിരികെയെത്തിയത്. സലാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.