ADVERTISEMENT

ദുബായ് ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നു നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. പലയിടത്തും താപനില 19 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ദുബായ്, ഷാർജ, ‌അബുദാബി എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു.വിവിധയിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി.

ദുബായ്-അൽ ഐൻ റോഡിലെയും അബുദാബിയിലെയും മഴ ദൃശ്യങ്ങൾ പലരും വാഹനങ്ങളിൽ നിന്ന് പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. ഡിഐപി, ജുമൈറ വില്ലേജ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 32 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. 

 Read Also: ബഹിരാകാശ സുൽത്താൻ പൊതുജനങ്ങളോട് സംവദിക്കുന്നു

തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 30 മുതൽ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും പർവതങ്ങളിൽ 19 മുതൽ 25 ഡിഗ്രി സെല്‍ഷ്യസ്  വരെയും ഉയരും. പലയിടത്തും ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്. ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

English Summary: Rain hits various parts of UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com