ഷാർജ∙ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവു മരിച്ചു. മുതുകുറുശ്ശി പാറ്റയിൽ താമസിക്കുന്ന കറുപ്പാൻ വീട്ടിൽ അബ്ദുൽ റഷീദ് (27) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് അബ്ദുൽ റഷീദ് മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്.
കൽബയിൽ സാജിദ ഗ്രൂപ്പ് സൂപ്പർ മാർക്കറ്റിൽ അക്കൗണ്ട് വിഭാഗത്തിലായിരുന്നു ജോലി. അമിത രക്തസമ്മർദത്തെ തുടർന്നു ചികിത്സയിലായിരുന്നു റഷീദ് എന്നു ബന്ധുക്കൾ പറഞ്ഞു. അവിവാഹിതനാണ്. ഇന്നു രാവിലെ 7.30ന് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കും. പിതാവ്: അസൈനാർ. മാതാവ്: സൈനബ. സഹോദരങ്ങൾ: യൂസഫ്, സുലൈമാൻ സഖാഫി, അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷെരീഫ്, സൈനുൽ ആബിദ്.