ദോഹ∙കെഎംസിസി ടോസ്റ്റ് മാസ്‌റ്റേഴ്‌സിന്റെ 50-ാമത് യോഗവും ഓപ്പൺ ഹൗസും ചേർന്നു.തുമാമ കെഎംസിസി ഹാളിൽ നടന്ന യോഗത്തിൽ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ, ജനറൽ സെക്രട്ടറി റഈസ് അലി തുടങ്ങിയവർ പങ്കെടുത്തു. പ്രസംഗ കല, നേതൃ പാടവം, പൊതു ജനസമ്പർക്കം, വ്യക്തിത്വ വികസനം എന്നിവ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന പരിപാടിയാണ് ടോസ്റ്റ് മാസ്റ്റേർസ് നൽകുന്നത്.
കെഎംസിസിയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളടക്കം നിരവധി പേർ പങ്കെടുത്ത പരിപാടിക്ക് ഫൈസൽ ഹുദവി, ജയകുമാർ മേനോൻ, അതുൽ ഹർദാസ്, ഡോ. മുഹമ്മദ് ഹുദവി, ഉമർ പോത്തങ്ങോടൻ,ഡോ. സുജയിൽ കടവത്ത്, അബ്ദുൽ ഗഫൂർ ചല്ലിയിൽ, സിദ്ധിക്ക് പറമ്പത്ത്, ഷഹനാസ് ബാബു ,ജൗഹർ, റംഷാദ് , ജഹാങ്ഗിർ,മുസാവിർ,മിറാസ്,അലി അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി. ക്ലബ്ബിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് 55156985 (ഉമർ), 33659822 (ഗഫൂർ), 55267231 (സിദ്ദിഖ്) എന്നിവരെ ബന്ധപ്പെടാം.