ഇഫ്താർ സമയത്ത് വാഹന പേ പാർക്കിങ് സൗജന്യമാക്കി ജിദ്ദ നഗരസഭ

SHARE

ജിദ്ദ∙ റമസാനിലെ  ഇഫ്താർ സമയത്ത്  വാഹന പേ പാർക്കിങ് സൗജന്യമാക്കി ജിദ്ദ നഗരസഭ. വൈകീട്ട് ആറ് മുതൽ രാത്രി ഒൻപത് വരെയാണ് സൗജന്യ പാർക്കിങ് അനുവദിക്കുക.  പുലർച്ചെ മൂന്നു മുതൽ രാവിലെ ഒൻപതു വരെയും പാർക്കിങ് സൗജന്യമായിരിക്കും. റമസനിലെ പേ പാർക്കിങ് സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജിദ്ദ നഗരസഭ പുറത്തിറക്കി.

വെള്ളിയാഴ്ച പൂർണമായും പാർക്കിങ് ഫീ സൗജന്യമാണ്. രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു വരെയും രാത്രി ഒൻപത് മുതൽ പുലർച്ചെ മൂന്നു വരെയുമാണ് പാർക്കിങ് ഫീ അടയ്ക്കേണ്ടത്. മണിക്കൂറിനു മൂന്ന് റിയാലും വാറ്റുമാണ് ഫീ.

English Summary : Jeddah Municipality has made vehicle pay parking free during Iftar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA