മലയാളി യുവാവ് സൗദിയിൽ താമസ സ്ഥലത്തു മരിച്ച നിലയിൽ

anish-rajan-obit
SHARE

റിയാദ്∙ മലയാളി യുവാവിനെ സൗദിയിൽ റിയാദിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി.  കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജനാണ് (39) മരിച്ചത്. 

റിയാദ് അൽ ഖലീജ് ഡിസ്ട്രിക്റ്റിലുള്ള വർക് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ദിവസങ്ങളായി ഇയാൾ ജോലിക്ക് എത്തിയിരുന്നില്ല. വർക് ഷോപ്പിലെ സഹപ്രവർത്തകൻ അനീഷ് താമസിക്കുന്ന മുറിയിൽ തിരക്കാൻ പോയി നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതായാണു കണ്ടത്. ഈ മാസം 5 വരെ മാത്രമാണു നാട്ടിൽ കുടുംബവുമായി ബന്ധപ്പെട്ടത്.

അതിനു ശേഷം ജോലിക്ക് എത്തുകയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ലെന്നുമാണ് ലഭ്യമായ വിവരം. എന്നാണ് മരിച്ചതെന്നും  മറ്റു കാരണങ്ങളും വ്യക്തമല്ല. പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്കു മാറ്റി.

പിതാവ്: രാജൻ, ഭാര്യ: ടിന്റു സുഗതൻ. മക്കൾ: അഭിനവ് അനീഷ്, പ്രാർഥന അനീഷ്. 

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു റിയാദ് കെഎംസിസി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വൈസ് ചെയർമാൻ മഹബൂബ് ചെറിയവളപ്പ്, അബ്ദുസ്സമദ് എന്നിവർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA