ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് തിരുമേനിക്ക് ഒമാനിലെ വിവിധ ദേവാലയങ്ങളില്‍ സ്വീകരണം

SHARE

മസ്‌കത്ത്∙ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് തിരുമേനിക്ക് ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ ഒമാനിലെ വിവിധ ദേവാലയങ്ങളില്‍ സ്വീകരണം നല്‍കും. ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം ഒമാനിലെ ഇടവകകളിലേക്കുള്ള തിരുമേനിയുടെ പ്രഥമ സന്ദര്‍ശനമാണിത്. 

സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഗാല ഇടവകയില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴിന് ഇടവക വികാരി ഫാ. ഡെന്നീസ് ഡാനിയേലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. സന്ധ്യനമസ്‌കാരത്തിനുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ റൂവി മാര്‍ ഗ്രിഗോറിസ് മഹാ ഇടവക വികാരി, ഗാല മാര്‍ത്തോമാ ഇടവക വികാരി, മലങ്കര സഭ മാനേജിങ് കമ്മിറ്റിയംഗം, ഭദ്രാസന കൗണ്‍സിലംഗം തുടങ്ങിയ  വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. 

ഈ വര്‍ഷത്തെ ഇടവകയുടെ ഹാശായാഴ്ച ശുശ്രുഷകള്‍ക്കു തിരുമേനിയാണു നേതൃത്വം വഹിക്കും. ഇടവക വികാരി ഡെന്നിസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണു സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങള്‍ നടക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS