സലാല∙ കോട്ടയം സ്വദേശിനി ഒമാനില്‍ അന്തരിച്ചു. ചങ്ങനാശ്ശേരി കറുകച്ചാല്‍ നെടുംകുന്നം മിനി മന്ദിരത്തില്‍ സി എം ബാലകൃഷ്ണന്റെ ഭാര്യ സൈമ ബാലകൃഷ്ണന്‍ (52) ആണു സലാലയില്‍ ഹ്യദയാഘാതം മൂലം മരിച്ചത്.
കഴിഞ്ഞ 12 വര്‍ഷത്തോളമായി ഭര്‍ത്താവ് ബാലകൃഷ് ണനോടൊപ്പം സലാലയിലുണ്ടായിരുന്ന സൈമക്ക് ബുധനാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പിതാവ്: പരമേശ്വരന്‍ നായര്‍. മാതാവ്: ജഗതമ്മ. മക്കള്‍: ഗോകുല്‍ ബി നായര്‍, ഗോപിക ബി നായര്‍. (ഇരുവരും ദുബൈയ്). സഹോദരങ്ങള്‍: പ്രീത, ഹേമ, അമ്പിളി. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.