ഇഫ്താര്‍: രുചി വൈവിധ്യങ്ങളാല്‍ സമ്പന്നമായി റസ്റ്ററന്റുകള്‍

iftar-dishes
SHARE

മസ്‌കത്ത് ∙ ഇഫ്താറിനെ വിഭവസമൃദ്ധമാക്കാന്‍ പതിവു തെറ്റാതെ പലഹാരങ്ങള്‍ റെഡി. എണ്ണക്കടികള്‍ കൊണ്ട് സമ്പന്നമാണ് രാജ്യത്തെ റസ്റ്ററന്റുകള്‍. രുചി വൈവിധ്യങ്ങളൊരുക്കുന്നത് മലയാളി റസ്റ്ററന്റുകള്‍ മാത്രമല്ല. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളുടെ ഭക്ഷണ വിതരണ സ്ഥാപനങ്ങളെല്ലാം അവരുടെ നാടന്‍ വിഭവങ്ങള്‍ ഇഫ്താറിനായി ഒരുക്കുകയാണ്.

എണ്ണപ്പലഹാര വില്‍പന നോമ്പുകാര്‍ക്കും അല്ലാത്തവര്‍ക്കും ഇവയുടെ സ്വാദ് വീണ്ടും നുണയാന്‍ അവസരമൊരുക്കുകയാണ്. വലിയ തോതില്‍ ആവശ്യക്കാരാണ് ആദ്യ നോമ്പ് മുതല്‍ തന്നെ എത്തിയതെന്ന് കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നു. മലയാളി റസ്റ്ററന്റുകളിലും കഫെകളിലും കോഫി ഷോപ്പുകളിലും കഫ്റ്റീരിയകളിലുമെല്ലാം തലശ്ശേരി, കോഴിക്കോട് ഭാഗങ്ങളില്‍ അറിയപ്പെടുന്ന വിഭവങ്ങളാണ് സുലഭമായുള്ളത്.

20 മുതല്‍ 50ല്‍ പരം വിഭവങ്ങളാണ് ഇഫ്താര്‍ സമയങ്ങളിലേക്കായി ഒരുക്കിയിരിക്കുന്നത്. നൂറ് ബൈസ മുതല്‍ 300 ബൈസ വരെയാണ് വിഭവങ്ങളുടെ വില. ഓര്‍ഡര്‍ സ്വീകരിച്ച് കൂടുതല്‍ സാധനങ്ങള്‍ വീടുകളിലേക്കും തൊഴിലിടങ്ങളിലേക്കും എത്തിച്ച് നല്‍കുകയും ചെയ്യുന്നു. പഴംപൊരി, കായ്പോള, പഴം നിറച്ചത്. ഉന്നക്കായ, സമൂസ, കട്​ലറ്റ്, കിളിക്കൂട്, ഉള്ളിവട, ഇല അട, സേമിയ അട, മീന്‍ അട, മീന്‍ പത്തല്‍, കാരറ്റ് പോള, കല്‍മാസ്, ബ്രഡ് സ്വീറ്റ്, കോഴി അട, പരിപ്പുവട, എലാഞ്ചി, ചിക്കന്‍ പെട്ടി, ബണ്‍ നിറച്ചു പൊരിച്ചത് തുടങ്ങി 50ല്‍ പരം എണ്ണക്കടികളാണ് റൂവി അല്‍ ഫവാന്‍ റസ്റ്ററന്റില്‍ ഇഫ്താറിന് ഒരുക്കിയിട്ടുള്ളത്.‌

ഇത്തരത്തില്‍ വിവിധ ഭാഗങ്ങളിലെ റസ്റ്ററന്റുകളില്‍ ഇഫ്താര്‍ വിഭവങ്ങള്‍ സുലഭമാണ്. എണ്ണക്കടികള്‍ക്കൊപ്പം വിവിധ ജ്യൂസുകളും ലഭ്യമാണ്. ഭക്ഷ്യ വസ്തുക്കള്‍ വില്‍പനയ്ക്കുവയ്ക്കുമ്പോള്‍ നഗരസഭ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളും കച്ചവടക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. നഗരസഭാ ഉദ്യോഗസ്ഥര്‍ ഇടക്കിടെ പരിശോധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS