അബുദാബി ∙ യുഎഇയിൽ ഞായറാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസിൽ കൂടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എങ്കിലും അടുത്ത ആഴ്ച മഴ പ്രതീക്ഷിക്കുന്നു.
തിങ്കളാഴ്ച ദുബായിൽ താപനില 32 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസും എത്തുമെന്നും എന്നാൽ ചിലപ്പോൾ ആകാശം മേഘാവൃതമായിരിക്കുമെന്നും അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ പ്രവചിച്ചിട്ടുണ്ട്. അന്തരീക്ഷം പൊടി നിറഞ്ഞതും ഭാഗികമായോ ചിലപ്പോൾ പൂർണമായോ മേഘാവൃതവുമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ, കിഴക്ക്, തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. താപനിലയിലെ വ്യതിയാനം, മേഘാവൃതമായ അന്തരീക്ഷം, മൂടൽമഞ്ഞ് എന്നിവ കാറ്റിൽ സമ്മർദമുണ്ടാക്കും. അതിന്റെ ഫലമായി അറേബ്യൻ ഗൾഫും ഒമാൻ ഉൾക്കടലും പ്രക്ഷുബ്ധമായിരിക്കും