ADVERTISEMENT

ദോഹ∙ നാട്ടിൽ സ്വത്തുക്കൾ വാങ്ങാനോ വിൽക്കാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നിയമപരമായ ആവശ്യങ്ങൾക്കോ പോകാൻ കഴിയാതെ വന്നാൽ അടുത്ത ബന്ധുക്കളെ ചുമതലപ്പെടുത്തുകയാണ് പതിവ്. 

ചുമതലപ്പെടുത്തുന്നവരുടെ പേരിലുള്ള പവർ ഓഫ് അറ്റോർണിയിൽ ഇന്ത്യൻ എംബസിയുടെ അറ്റസ്റ്റേഷൻ ഉണ്ടെങ്കിൽ മാത്രമേ നിയമസാധുത ലഭിക്കൂ. പവർ ഓഫ് അറ്റോർണി അറ്റസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ രേഖകൾ, നടപടിക്രമങ്ങൾ എന്നിവയറിയാം. 

ഖത്തർ ഐഡിയുള്ള ഇന്ത്യൻ പ്രവാസികൾക്കാണ് എംബസിയുടെ അറ്റസ്റ്റേഷൻ ലഭിക്കുക. 

∙വെള്ളക്കടലാസിൽ പവർ ഓഫ് അറ്റോർണി തയാറാക്കണം. (നാട്ടിൽ നിന്നുള്ള മുദ്രപത്രത്തിലും നൽകാം). ആരുടെ പേരിലാണോ പവർ ഓഫ് അറ്റോർണി എഴുതുന്നത് അയാളുടെ പേര്, പാസ്‌പോർട്ട്, പാൻ കാർഡ്, ആധാർ കാർഡ് വിവരങ്ങൾ, ആരാണോ പവർ ഓഫ് അറ്റോർണി നൽകുന്നത് അയാളുടെ ഖത്തർ ഐഡി, പാസ്‌പോർട്ട് വിവരങ്ങളും ഉൾപ്പെടുത്തണം.

∙ പവർ ഓഫ് അറ്റോർണിക്ക് ഒപ്പം അപേക്ഷകന്റെ ഖത്തർ ഐഡി, പാസ്‌പോർട്ട് കോപ്പി, 2 ഫോട്ടോ എന്നീ രേഖകളും ആവശ്യമാണ്. 

∙എംബസിയിൽ അപേക്ഷ നൽകുമ്പോൾ ഇന്ത്യക്കാരായ 2 സാക്ഷികളും നിർബന്ധമാണ്. കൗണ്ടറിൽ അധികൃതരുടെ മുൻപിൽ വച്ചു വേണം പവർ ഓഫ് അറ്റോർണിയിൽ സാക്ഷികൾ ഒപ്പിടാൻ. 

∙രാവിലെ എല്ലാം രേഖകളും സമർപ്പിച്ചാൽ വൈകിട്ട് അറ്റസ്റ്റേഷൻ പൂർത്തിയാക്കി പവർ ഓഫ് അറ്റോർണി തിരികെ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com