മദീനയിലെ പ്രവാചക പള്ളി സന്ദർശിച്ചു മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

saudi arabia
SHARE

മദീന∙ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെ പ്രവാചക പള്ളി സന്ദർശിച്ചു. കിരീടാവകാശിയെ പ്രവാചക പള്ളിയുടെ ജനറൽ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുൽ റഹ്മാൻ അൽ സുദൈസ് സ്വീകരിച്ചു. മദീനയിലെ ഖുബ പള്ളി കിരീടാവകാശി സന്ദർശിച്ചു.

Read Also: ദുബായിലും ഷാർജയിലും നിന്ന് കോഴിക്കോട്ടേക്ക് ഇനി എയർ ഇന്ത്യയില്ല

മദീനയിലെ ഇസ്ലാമിക് അഫയേഴ്സ് കോൾ ആൻഡ് ഗൈഡൻസ് ബ്രാഞ്ച് ഡയറക്ടർ ജനറൽ ഖുബാ പള്ളിയുടെ ഇമാമും പ്രഭാഷകനുമായ ഡോ. വാജെബ് ബിൻ അലി അൽ ഒതൈബി, ഡോ. സുലൈമാൻ ബിൻ സലിം അല്ലാഹ് അൽ റാഹിലി, ഖുബാ പള്ളിയുടെ മുഖ്യ ഇമാം ഷെയ്ഖ് അഹമ്മദ് ഹസൻ ബുഖാരി എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

crown-prince

സന്ദർശന വേളയിൽ കിരീടാവകാശി ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, അൽ മദീന അൽ മുനവ്വറ റീജിയൻ ഗവർണർ സൗദ് ബിൻ ഖാലിദ് അൽ ഫൈസൽ എന്നിവരും ഉണ്ടായിരുന്നു. മദീന മുനവ്വറ റീജിയൻ ഡെപ്യൂട്ടി ഗവർണർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ, കായിക മന്ത്രി സൗദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, മുതിർന്ന പണ്ഡിതരുടെ കൗൺസിൽ അംഗം റോയൽ കോർട്ട് ഉപദേഷ്ടാവ് ഷെയ്ഖ് ഡോ. സാദ് ബിൻ നാസർ അൽ ശാത്രി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. 

English Summary: crown prince of saudi arabia visited madinah.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA