ADVERTISEMENT

മസ്‌കത്ത്∙ വായു മര്‍ദ്ദത്തെ തുടര്‍ന്നു ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒമാനില്‍ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി, ദാഹിറ, ദാഖിലിയ, മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കും. ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 

ആഘാതം ഏറ്റവും കൂടുതല്‍ ശക്തമാകുക ചൊവ്വാഴ്ച്ചയായിരിക്കുമെന്നും ഇതു ബുധനാഴ്ച വരെ നീണ്ടു നില്‍ക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. ആലിപ്പഴവും വര്‍ഷിച്ചേക്കും. മണിക്കൂറില്‍ 28 മുതല്‍ 64 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗത. കടല്‍ പ്രക്ഷുബ്ധമാകും. തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റർ വരെ ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. 

 

കര്‍ഷകരും കന്നുകാലി വളര്‍ത്തുന്നവരും തേനീച്ച വളര്‍ത്തുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നു കാര്‍ഷിക, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. അണക്കെട്ടുകളില്‍ നിന്നു താഴ്ന്ന പ്രദേശങ്ങളില്‍നിന്നും മാറി നില്‍ക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com