എമിറേറ്റ്‌സ് ഡ്രിഫ്റ്റ് ചാംപ്യൻഷിപ്പ്: മലയാളിയായ ഫഹദിന് ഓവറോൾ കിരീടം

fahad-emirates-derift-championship
ഫഹദ് അബ്ദുൽ ലത്തീഫ് ട്രോഫിയുമായി.
SHARE

ദുബായ് ∙ ദുബായിൽ പ്രവാസിയായ മലയാളി യുവാവിന് ഇൗ വർഷത്തെ എമിറേറ്റ്‌സ് ഡ്രിഫ്റ്റ് ചാംപ്യൻഷിപ്പിൽ ഓവറോൾ കിരീടം. എറണാകുളം നോർത്ത് പറവൂർ സ്വദേശി ഫഹദ് അബ്ദുൽ ലത്തീഫാ(32)ണ് റഷ്യ, ഫ്രാൻസ്, തുർക്കി എന്നിവിടങ്ങളിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും മത്സരാർഥികളെ പരാജയപ്പെടുത്തി കാറോട്ട മത്സരത്തിൽ ചാംപ്യനായത്. അബുദാബി യാസ് മറീന സർക്യൂട്ടിൽ നടന്ന 4 റൗണ്ട് മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച ഫഹദ് എല്ലാ റൗണ്ടുകളിലുമായി നേടിയ പോയിന്റിന്റെ അടിസ്ഥാനത്തിലാണ് വിജയിയായത്. 

fahad-emirates-derift-championship-2

ഒരു ഫിലീപ്പിനി മത്സരാർഥിയടക്കം 50 ലേറെ ഡ്രിഫ്‌റ്ററുകൾ മാറ്റുരച്ച ആവേശകരമായ മത്സരം കാണാൻ എത്തിയ ആയിരക്കണക്കിന് പേരെ ആവേശഭരിതരാക്കിയാണ് ഫഹദ് ട്രോഫിയിൽ മുത്തമിട്ടത്. ഇൗ മത്സരത്തിലെ ഏക ഇന്ത്യക്കാരനാണിദ്ദേഹം. ആംഗിളിനും ലെയ് നിനും ശൈലിക്കും വേഗത്തിനും പോയിന്റുകൾ നേടിയ ഇദ്ദേഹം ആദ്യ റൗണ്ടിൽ രണ്ടാമതായപ്പോൾ 2–ാം റൗണ്ടിൽ ഒന്നും മൂന്നാം റൗണ്ടിൽ രണ്ടും സ്ഥാനത്തെത്തി മികച്ച പ്രകടനം കാഴ്ചവച്ചു. 

കഴിഞ്ഞ 18 വർഷമായി യുഎഇയിലുള്ള ഫഹദ് ദുബായിലെ ഹോട് പായ്ക്ക് കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 10 വർഷമായി കാറോട്ട രംഗത്ത് സജീവമാണ്. കഴിഞ്ഞ വർഷം ഇതേ ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. യുഎഇ ആസ്ഥാനമായ പ്രഫഷണൽ ഡ്രിഫ്റ്റ് റേസിങ് ടീമായ ഗ്രൂപ്പ് ഡി55-ന്റെ ഭാഗമായാണ് മത്സരിക്കുന്നത്. 

fahad-emirates-derift-championship-3

നേരത്തെ റെഡ് ബുൾ കാർ പാർക്ക് ഡ്രിഫ്റ്റിങ്, യുഎഇ റമസാൻ ഡ്രിഫ്റ്റ് കപ്പ്, ഒമാൻ ഇന്റർനാഷണൽ ഡ്രിഫ്റ്റ് ചാംപ്യൻഷിപ്പ് തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുകയും ഒട്ടേറെ അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. മുൻ പ്രവാസിയായ അബ്ദുൽ ലത്തീഫാണ് പിതാവ്. മാതാവ്: ഉമൈബ അബ്ദുൽ ലത്തീഫ്. സഹോദരങ്ങൾ: ബനൂഫ് അബ്ദുൽ ലത്തീഫ്, ഫബിന അബ്ദുൽ ലത്തീഫ്.

English Summary: Keralite wins overall trophy in Emirates Drift Championship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS