ADVERTISEMENT

ദുബായി/നെടുമ്പാശേരി ∙ എയർ ഇന്ത്യ എക്സ്പ്രസ് ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചു. ആഴ്ചയിൽ 4 സർവീസുകൾ വീതമാണ് ഉണ്ടാവുക.

 

ഗോവ–ദുബായ് സെക്ടറിൽ തിങ്കൾ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും ദുബായിൽ നിന്ന് ഗോവയിലേക്ക് ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ആണ് സർവീസുകൾ ഉണ്ടാവുക.

 

ആദ്യ വിമാനം ഇന്നലെ പുലർച്ചെ ഒന്നിനു ഗോവ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 148 യാത്രക്കാരുമായി പുറപ്പെട്ടു. ഗോവയിൽ നിന്ന് ദുബായിലേക്ക‌ു നേരിട്ടുള്ള ആദ്യ വിമാന സർവീസാണിതെന്ന‌് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിങ് ‍ഡയറക്ടർ അലോക് സിങ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com